സ്ഥാനാർത്ഥി വിവാദം: കെ. സുധാകരന് അസന്തോഷമില്ലെന്ന് കോൺഗ്രസ് നേതാക്കൾ

MARCH 13, 2026, 1:49 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്കിടെ കെ. സുധാകരന് പാർട്ടിയോട് അതൃപ്തിയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാക്കൾ. ഈ വിഷയത്തിൽ സുധാകരൻ പാർട്ടിയോട് അസന്തോഷം അറിയിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരിലേക്ക് പോയ സുധാകരൻ ഉടൻ തിരികെ വരുമെന്നും, പാർട്ടിയുമായി യാതൊരു തർക്കവും ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം കെ. സുധാകരൻ ഇന്നലെ കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചിരുന്നുവെന്നും, നാട്ടിൽ ചില ആവശ്യങ്ങൾ ഉണ്ടായതിനാലാണ് കണ്ണൂരിലേക്ക് പോയതെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സുധാകരന് അസന്തോഷമുണ്ടെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ദില്ലിയിൽ നടന്ന അനുനയ ചർച്ചകൾക്കൊടുവിൽ വ്യക്തമായ തീരുമാനം ഉണ്ടായില്ലെന്നാണ് സൂചന. തുടർന്ന് ദില്ലിയിൽ നിന്ന് കണ്ണൂരിലേക്ക് സുധാകരൻ മടങ്ങി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചതെന്ന വിവരവും പുറത്തുവന്നു. എം.പി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകണമെന്ന ആവശ്യമാണ് സുധാകരൻ പാർട്ടി നേതൃത്വത്തോട് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരാൾക്ക് ഇത്തരമൊരു അനുമതി നൽകിയാൽ മറ്റ് എംപിമാരും ഇതേ ആവശ്യം ഉന്നയിക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam