കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റാതെ കോന്നി മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോ.ശിവപ്രസാദ്

MARCH 13, 2026, 2:07 AM

 പത്തനംതിട്ട: പ്രിൻസിപ്പലും സൂപ്രണ്ടും നൽകിയ നോട്ടീസ് കൈപ്പറ്റാതെ കോന്നി മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദ്. 

 സർക്കാർ ആശുപത്രികളിലെ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസമാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയിലെ അസൗകര്യങ്ങൾ രോഗികൾ അറിഞ്ഞിരിക്കണമെന്നും ജീവഹാനി വരെ ഉണ്ടായേക്കാം എന്നും അറിയിച്ചാണ് സർജറി വിഭാഗം മേധാവി നോട്ടീസ് പതിച്ചത്.   ശസ്ത്രക്രിയക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.   

ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ട് സർജറി വിഭാഗം മേധാവി ശിവപ്രസാദിനോട് മെഡിക്കൽ കോളജ് സൂപ്രണ്ട് നോട്ടീസ് നൽകിയത്. 

vachakam
vachakam
vachakam

 സർക്കാരിനെ താഴെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്ന് ഡോക്ടർ ശിവപ്രസാദ് ഇറങ്ങിപ്പോയി. 

 കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശിവപ്രസാദിനെതിരെ നടപടി സ്വീകരിക്കും. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam