'വിജയ്–തൃഷ വിവാദം അനാവശ്യം'; അത് അവരുടെ വ്യക്തിപരമായ ജീവിതമെന്ന് ഖുശ്‌ബു

MARCH 11, 2026, 6:07 AM

ചെന്നൈ: ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ നടൻ വിജയ് തൃഷയോടൊപ്പം പൊതുചടങ്ങിൽ ഒരുമിച്ച് എത്തിയതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. ഇത്തരത്തിലുള്ള ചർച്ചകൾ അനാവശ്യമാണ് എന്നും അത് വിജയ്‌യുടെയും തൃഷയുടെയും വ്യക്തിപരമായ ജീവിതമാണെന്നും ഖുശ്‌ബു പറഞ്ഞു.

സംഗീതയുടെ വിവാഹമോചന ഹർജിയിൽ ആരോപിച്ച പ്രമുഖ നടി തൃഷ തന്നെയാണെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്ന് വിവാദം ശക്തമായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളെ ബാധിക്കുന്നില്ലെങ്കിൽ അതിനെക്കുറിച്ച് വലിയ ചർച്ച നടത്തേണ്ടതില്ലെന്നാണ് ഖുശ്‌ബുവിന്റെ അഭിപ്രായം.

“ഈ സംഭവത്തിൽ ആളുകൾക്ക് എന്താണ് ചെയ്യാനുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുള്ളു. ജനങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ വലിയ വിഷയമാക്കുന്നത്?” എന്നാണ് ഖുശ്‌ബു ചോദിച്ചത്.

vachakam
vachakam
vachakam

ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കില്ലെന്നും ഖുശ്‌ബു പറഞ്ഞു. “വിജയ് ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല,” എന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാമെന്നും വിജയ്‌ക്കെതിരായ ഇത്തരം വിവാദങ്ങൾ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കില്ലെന്നും ഖുശ്‌ബു വ്യക്തമാക്കി. വാർത്ത ഏജൻസി ഐഎഎൻസിനോട് പ്രതികരിക്കുകയായിരുന്നു അവർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam