“പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ”; വിവാഹമോചനത്തിന് പിന്നാലെ പ്രതികരിച്ച് രവി മോഹൻ

MARCH 11, 2026, 5:42 AM

ചെന്നൈ: ആർതിയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി നടൻ രവി മോഹൻ രംഗത്ത്. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും ഒരുദിവസം തന്റെ ഹൃദയശുദ്ധി എല്ലാവർക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രവി മോഹൻ പ്രതികരണം അറിയിച്ചത്. “ഞാൻ ശാന്തമായി എന്റെ ജീവിതം കെട്ടിപ്പടുക്കുകയാണ്. നിങ്ങൾക്ക് പറയാനുള്ളത് വീണ്ടും പറയാം. സ്ത്രീകൾ പറയുന്നതാണ് ശരിയെന്ന് പലരും കരുതുന്നു. എന്നാൽ പലപ്പോഴും പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

സ്നേഹിക്കുന്നവർക്കായി താൻ ചെയ്ത കാര്യങ്ങളും തന്റെ സത്യസന്ധതയും ഒരുദിവസം എല്ലാവരും തിരിച്ചറിയുമെന്നും രവി മോഹൻ വ്യക്തമാക്കി. “ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കുക. മോശം ചിന്തകൾ നിങ്ങളിൽ തന്നെയിരിക്കുക. ഞാൻ എന്റെ വഴിയിലേക്ക് മുന്നോട്ട് പോകുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam