സുരക്ഷയ്ക്കായി കൂടുതൽ സെക്യൂരിറ്റികൾ; മാൾട്ടിയുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ലെന്ന്  പ്രിയങ്ക ചോപ്ര

MARCH 11, 2026, 1:45 AM

ആഗോള താരം നടി  പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും തങ്ങളുടെ മകൾ മാൾട്ടി മേരിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ 'നോട്ട് സ്കിന്നി ബട്ട് നോട്ട് ഫാറ്റ്'  എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മകൾക്ക് സാധാരണമായ ഒരു ജീവിതം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കിയത്. താൻ തിരഞ്ഞെടുത്തത് ഒരു പൊതുജീവിതമാണെന്നും എന്നാൽ മകളെ അവളുടെ സമ്മതമില്ലാതെ ക്യാമറകൾക്ക് മുന്നിലേക്ക് തള്ളിവിടാൻ താല്പര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

മകളുടെ സുരക്ഷയ്ക്കായി പ്രിയങ്കയും നിക്കും കൂടുതൽ സെക്യൂരിറ്റിയെ നിയോഗിച്ചതായും വാർത്തകളുണ്ട്. അനുവാദമില്ലാതെ മാൾട്ടിയുടെ ദൃശ്യങ്ങൾ പകർത്തുന്നത് തടയാനാണ് ഈ നടപടിയെന്ന് പ്രിയങ്ക വിശദീകരിച്ചു.

മകൾ സ്‌കൂളിൽ നിന്ന് വരുമ്പോൾ ഒരാൾ രഹസ്യമായി പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്നും താരം വെളിപ്പെടുത്തി. "പൊതുജീവിതം നയിക്കുന്നവർക്ക് പോലും സ്വകാര്യത ആവശ്യമാണ്. വളർന്നു വരുമ്പോൾ എത്രത്തോളം ലോകത്തെ കാണിക്കണം എന്നത് അവൾ തന്നെ തീരുമാനിക്കട്ടെ," പ്രിയങ്ക കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പ്രിയങ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയ 'ദ ബ്ലഫ്' എന്ന ചിത്രം നിലവിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്. കാൾ അർബൻ ആണ് ഇതിൽ പ്രിയങ്കയുടെ നായകൻ. ഇന്ത്യൻ സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കുറിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം 'വാരാണസി'യുടെ (Varanasi) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം 2027 ഏപ്രിലിൽ പ്രദർശനത്തിനെത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam