ആലപ്പുഴ: ഭാര്യയ്ക്ക് മൊബൈൽ ഫോണിലൂടെ സന്ദേശം അയച്ചുവെന്ന സംശയത്തെ തുടർന്ന് ഒരാളെ ചുറ്റിക കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയായ ജോബിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഷിബിൻ രാജ് എന്ന യുവാവിനെ ജോബിൻ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിൽ ഷിബിൻ രാജിന് തലയോട്ടിയിൽ പൊട്ടലേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ആലപ്പുഴ ഡിവൈഎസ്പി മുകേഷ് ജി.ബി.യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. അരുൺ, എസ്.ഐ സജീവ്, എ.എസ്.ഐമാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയതോടെ ജോബിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ
കോഴിക്കോട് വിവാഹിതയായ യുവതിയും നാട്ടുകാരനായ യുവാവും തൂങ്ങിമരിച്ച നിലയില്; അന്വേഷണം ആരംഭിച്ചു പോലീസ്