'കാഴ്ചപ്പാടുകളിൽ വ്യക്തതയുള്ള കരുത്തനായ നേതാവ്, ഈഗോയില്ലാത്ത യോഗി'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ

MARCH 11, 2026, 11:32 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനൈപുണ്യത്തെയും വ്യക്തിത്വത്തെയും പ്രശംസിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'മൈ ജിഓവി ഇന്ത്യ'യ്ക്ക് (MyGov India) നൽകിയ പ്രത്യേക പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്.

മോദിയെ ദീർഘവീക്ഷണമുള്ള ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായാണ് താൻ കാണുന്നതെന്ന് മോഹൻലാൽ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ഓരോ കൂടിക്കാഴ്ചയും തനിക്ക് വലിയ പ്രചോദനമാണ് നൽകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

കലാകാരന്മാരോട് പ്രധാനമന്ത്രി കാണിക്കുന്ന പ്രത്യേക കരുതലിനെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ ഗുരുവായൂരിലെത്തിയപ്പോൾ, അവിടെയുണ്ടായിരുന്ന കലാകാരന്മാരെ നേരിട്ടെത്തി അഭിവാദ്യം ചെയ്ത മോദിയുടെ രീതി തന്നെ ഏറെ സ്പർശിച്ചുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

vachakam
vachakam
vachakam

തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി സ്ഥാപിച്ച 'വിശ്വശാന്തി ഫൗണ്ടേഷന്റെ' പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ മോദിയെ സന്ദർശിച്ചപ്പോൾ തികച്ചും അനൗപചാരികമായാണ് അദ്ദേഹം ഇടപെട്ടതെന്നും എന്ത് സഹായത്തിനും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയതായും മോഹൻലാൽ പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രിയുടെ ശൈലി ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണെന്നും മോഹൻലാൽ നിരീക്ഷിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ മോഹൻലാൽ അഭിമുഖം ചെയ്തത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam