കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി. ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്. മൂന്ന് മരണം സ്ഥിരീകരിച്ചു.
അഞ്ചു പേരെയാണ് പുറത്തെടുത്തത്. ഇവരുടെ പരിക്ക് ഗുരുതരമെന്നാണ് സൂചന. കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മൊത്തം 8 പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം.
ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണെമായതെന്നാണ് പ്രഥാമിക വിലയിരുത്തല്‍ പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് ടിപ്പിര്‍ ഉയര്‍ത്തി മണ്ണിനടയില്‍പെട്ടവരെ പുറത്തെടുത്തത് രാവിലെ സ്കൂളില്‍ പോകാനായി ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ - കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സ്വകര്യ ആശുപത്രിയിലേക്കും മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
