സുധാകരൻ അനുകൂലികളുടെ രഹസ്യ യോ​ഗം, ഏരിയാ കമ്മിറ്റി അം​ഗം ഉൾപ്പെടെ 20ഓളം പേർ യോ​ഗത്തിൽ

MARCH 13, 2026, 1:40 AM

ആലപ്പുഴയിൽ രാഷ്ട്രീയരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ച് മുൻമന്ത്രി ജി സുധാകരനെ  പിന്തുണക്കുന്നവർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്. ചാരുംമൂട് പ്രദേശത്തെ അദ്ദേഹത്തിന്റെ അനുയായികളാണ് യോഗം സംഘടിപ്പിച്ചതെന്നാണ് വിവരം.

പ്രാദേശിക തലത്തിലെ ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിലായിരുന്നു യോഗം നടന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയയും ലോക്കൽ കമ്മിറ്റിയുമായിരുന്ന പ്രവർത്തകർ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ എന്നിവരുള്‍പ്പെടെ ഏകദേശം ഇരുപതോളം പേർ യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

സുധാകരന്റെ ജന്മനാടായ ചാരുംമൂട് മേഖലയിലേയ്ക്കാണ് കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ ഈ രഹസ്യയോഗം നടന്നത് എന്നതിനാൽ രാഷ്ട്രീയവൃത്തങ്ങളിൽ കൂടുതൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, ജി സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടി നേതൃത്വത്തിലും പ്രവർത്തകരിലും കടുത്ത പ്രതികരണം ഉയർന്നിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും അദ്ദേഹത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam