മുംബയ്: ലവ് ജിഹാദിനിരയായെന്ന പരാതിയുമായി 2019ലെ മിസ് ഇന്ത്യ എർത്ത് ജേതാവ് സയാലി സർവ് രംഗത്ത്. പ്രണയവിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മാധ്യമങ്ങളോട് തുറന്നുപറയുകയായിരുന്നു അവർ.
മഹാരാഷ്ട്രയിലെ പിംപ്രി–ചിഞ്ച്‌വാദ് സ്വദേശിയായ സയാലി ഇപ്പോൾ മുംബൈയിൽ ആണ് താമസിക്കുന്നത്. 2017ൽ ആതിഫ് തേസിനെ വിവാഹം ചെയ്യുന്നതിനായി അവർ ഇസ്ലാം മതം സ്വീകരിക്കുകയും അതീജ എന്ന പേരിലേക്ക് മാറുകയും ചെയ്തിരുന്നു.
ഒരു സുഹൃത്തിന്റെ വഴി ആയിരുന്നു സയാലി ആതിഫിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. വിവാഹത്തിലേക്ക് നീങ്ങിയപ്പോൾ കുടുംബം ശക്തമായി എതിർത്തെങ്കിലും എതിർപ്പുകൾ അവഗണിച്ച് വിവാഹിതയാകാൻ തീരുമാനിച്ചുവെന്ന് സയാലി പറഞ്ഞു. വിവാഹത്തിനായി മതം മാറേണ്ടത് നിർബന്ധമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ജീവിച്ചുതുടങ്ങിയപ്പോഴാണ് അയാളുടെ സ്വഭാവവും സാഹചര്യങ്ങളും മനസ്സിലായത്. വർഷങ്ങളോളം അസഭ്യവാക്കുകളും ശാരീരിക പീഡനങ്ങളും സഹിക്കേണ്ടി വന്നതായി സയാലി പറഞ്ഞു. സാഹചര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിൽ എല്ലാം സഹിച്ചെങ്കിലും കുട്ടികൾ വളരുന്ന അന്തരീക്ഷത്തെക്കുറിച്ച് പിന്നീട് ആശങ്ക തോന്നിയതായും അവർ വ്യക്തമാക്കി.
അനുഭവിച്ചത് ലവ് ജിഹാദ് തന്നെയാണെന്നും മതം മാറുമ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിവില്ലായിരുന്നുവെന്നും സയാലി പറഞ്ഞു. ഭർത്താവ് നല്ല മനുഷ്യനാണെന്ന വിശ്വാസത്തിലാണ് വിവാഹം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയും പേര് ആദിയ സർവ് എന്നാക്കി മാറ്റുകയും ചെയ്തതായി സയാലി അറിയിച്ചു. ആതിഫിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ആവശ്യമായ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
