നടി ഹൻസിക മോട്വാനിയും സോഹേൽ ഖതൂരിയയും വേർപിരിഞ്ഞു

MARCH 11, 2026, 7:15 AM

മുംബൈ: നടി ഹൻസിക മോട്വാനിയും ഭർത്താവ് സോഹേൽ ഖതൂരിയയും ഔദ്യോഗികമായി വേർപിരിഞ്ഞു. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം എടുത്തത്. റിപ്പോർട്ടുകൾ പ്രകാരം, ഹൻസിക യാതൊരു തരത്തിലുള്ള ജീവനാംശവും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ദാമ്പത്യജീവിതത്തിൽ തുടരാൻ കഴിയില്ലെന്ന നിലപാടിലേക്കെത്തിയതോടെയാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 2022 ഡിസംബർ 4നായിരുന്നു ഹൻസികയും സോഹേൽ ഖതൂരിയയും വിവാഹിതരായത്. അവരുടെ വിവാഹച്ചടങ്ങുകൾ ഒരു പ്രത്യേക പരിപാടിയായി ഹോട്ട്സ്റ്റാർ വഴി സംപ്രേഷണം ചെയ്തിരുന്നു.

വിവാഹത്തിന് ശേഷം ചില വർഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

സോഹേൽ ഖതൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഹൻസികയുമായുള്ളത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്താണെന്ന കാര്യം അന്നത്തെ വിവാഹസമയത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ആദ്യ വിവാഹബന്ധം തകർന്നതിൽ തനിക്കൊരു പങ്കുമില്ലെന്ന് ഹൻസിക മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam