പേട്രിയറ്റിൽ വില്ലനായി ഫഹദ്; മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന വമ്പൻ ചിത്രം ഏപ്രിൽ 23ന്

FEBRUARY 9, 2026, 12:04 AM

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വലിയ മൾട്ടിസ്റ്റാർ ചിത്രമാണ് “പേട്രിയറ്റ്”. വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ താൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫഹദ് ഫാസിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എന്റെ അടുത്ത മലയാളം റിലീസ് പേട്രിയറ്റാണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനുമൊപ്പമാണ് ഞാൻ അഭിനയിക്കുന്നത്. ഇവരോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിയുന്നത് വലിയ ഭാഗ്യമായി കാണുന്നു. എപ്രിൽ 23ന് സിനിമ റിലീസ് ചെയ്യും. ഈ ചിത്രത്തിൽ ഞാൻ വില്ലൻ വേഷത്തിലാണ്,” എന്നാണ് ഫഹദ് പറഞ്ഞത്.

ഇതിനൊപ്പം, തന്റെ ഹിറ്റ് ചിത്രമായ “ആവേശം” രണ്ടാം ഭാഗവും വരുമെന്ന് ഫഹദ് സ്ഥിരീകരിച്ചു. “എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്ന ചോദ്യം ഇതാണ്. 2027 അല്ലെങ്കിൽ 2028ഓടെ രണ്ടാം ഭാഗം എത്താനിടയുണ്ട്,” എന്നാണ് അദ്ദേഹം പറഞ്ഞത്. ഫഹദിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

vachakam
vachakam
vachakam

മാലിക്കിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമായ പേട്രിയറ്റിൽ കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ വില്ലനായി ഫഹദ് എത്തുന്നതെന്ന വാർത്ത ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam