'ഗര്‍ഭിണിയായപ്പോള്‍ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല': രാധിക ആപ്‌തെ

NOVEMBER 6, 2024, 11:49 AM

തന്റെ ഗർഭകാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് നടി രാധിക ആപ്‌തെ. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക പറയുന്നു.

ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്‌മ തന്നെ ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു. അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. 

മൂന്നാം ട്രൈമസ്റ്ററില്‍ ഉറക്കമില്ലായ്‌മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാല്‍ സന്തോഷമായിരിക്കണമെന്ന് ആളുകള്‍ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ബുദ്ധിമുട്ടുകള്‍ പറയുമ്ബോള്‍ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്നും രാധിക ആപ്ത പറഞ്ഞുവയ്ക്കുന്നു.

vachakam
vachakam
vachakam

'ഗർഭകാലം എളുപ്പമല്ല. ചിലർക്ക് മറ്റുള്ളവരേക്കാള്‍ എളുപ്പമായിരുന്നു. അത് ആപേക്ഷികമാണ്. ഗർഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച്‌ കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്. പ്രത്യേകിച്ചും നിങ്ങളൊരു ആക്ടീവായ വ്യക്തിയാണെങ്കില്‍. ഞാൻ അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല', നടി പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam