'നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛൻ ധർമ്മേന്ദ്രയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിയുന്നത്'; ഇഷാ ഡിയോള്‍

NOVEMBER 11, 2024, 2:50 PM

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞതെന്ന് ബോളിവുഡ് നടി ഇഷാ ഡിയോള്‍. പിന്നീട് അതുമായി അഡ്ജസ്റ്റബിളായെന്നും പിതാവ് ധര്‍മേന്ദ്രയുടെ മുന്‍കാല ബന്ധത്തെക്കുറിച്ച്‌ തനിക്ക് ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു. 

നാലാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അമ്മയും അഭിനേതാവുമായ ഹേമമാലിനി ഈ വിവരം പറഞ്ഞത്.തനിക്ക് രണ്ട് അമ്മമാരുണ്ടോ എന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പിതാവിന്റെ മുന്‍ വിവാഹത്തെക്കുറിച്ച്‌ താന്‍ അറിഞ്ഞതെന്ന് ഇഷ തന്നെക്കുറിച്ചുള്ള പുസ്തകത്തില്‍ പങ്കുവെച്ചു. 

ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും  ഇഷ അനുസ്മരിച്ചു. തനിക്ക് ഒരു അമ്മ മാത്രമേയുള്ളൂവെന്ന് അന്ന് മറുപടി പറഞ്ഞെങ്കിലും ആ ചോദ്യം മനസിൽ നിന്ന് മാഞ്ഞില്ല. വീട്ടിലെത്തിയപ്പോള്‍ അമ്മയോട് ചോദിച്ചു. അമ്മ തന്നോട് സത്യം പറഞ്ഞു. ഞങ്ങള്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരായിരുന്നു, ഒന്നിനെക്കുറിച്ചും അറിവില്ലായിരുന്നു.

vachakam
vachakam
vachakam

എന്റെ  പിതാവ് ഇതിനകം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് മറ്റൊരു കുടുംബമുണ്ടെന്നും എനിക്ക് മനസ്സിലായി. പക്ഷേ തുറന്നു പറഞ്ഞതിനാല്‍ എനിക്കൊരിക്കലും അതില്‍ വിഷമം തോന്നിയിട്ടില്ല. ഇന്നുവരെ, അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളെ ഒരിക്കലും അസ്വസ്ഥരാക്കാത്തതിന്റെ മുഴുവന്‍ ക്രെഡിറ്റും എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ നല്‍കുന്നു." നടി പറഞ്ഞു.

1970-ല്‍ 'തും ഹസീന്‍ മെയിന്‍ ജവാന്‍' എന്ന സിനിമക്കിടെയാണ് ഹേമയും ധര്‍മ്മേന്ദ്രയും ആദ്യമായി കണ്ടുമുട്ടുന്നത്. 1980-ല്‍ വിവാഹിതരായ ഇവര്‍ക്ക്  ഇഷ, അഹാന ഡിയോള്‍ എന്നീ രണ്ട് പെണ്‍മക്കളുണ്ട്. 

 ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ. ധര്‍മ്മേന്ദ്ര മുതിര്‍ന്ന നടി പ്രകാശ് കൗറിനെ നേരത്തെ വിവാഹം കഴിച്ചിരുന്നു. പ്രകാശും ധര്‍മ്മേന്ദ്രയും 1954-ല്‍ വിവാഹിതരായി. ധര്‍മ്മേന്ദ്ര തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ്  ഹേമയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ നിന്ന് അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുണ്ട്. അവരാണ്  നടന്മാരായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam