ദുബായ്: ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ മലയാളി വ്‌ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റിലായി. 'എന്റെ കാസെറ്റ്' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ ഹക്കീമിനെ, യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ലഹരിമാഫിയക്കെതിരെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും നിരന്തരം സംസാരിച്ച് സോഷ്യല്‍ മീഡിയയില്‍ മാന്യനായി ചമഞ്ഞിരുന്ന ഹക്കീമിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ, മുന്നിലിരുന്ന ലാപ്‌ടോപ്പില്‍ അബദ്ധത്തില്‍ വിരലമരുകയും കിക്കി എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഇത് തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയുമായിരുന്നു. ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായതോടെ യുഎഇ അധികൃതര്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. രാജ്യം വിടാന്‍ ശ്രമിച്ച ഇയാളെ ഷാര്‍ജയില്‍ വച്ച് പൊലീസ് വലയിലാക്കുകയായിരുന്നു.
കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുല്‍ ഹക്കീം. മുന്‍പ് ബെംഗളൂരുവിലെ ലഹരിമാഫിയക്കെതിരെ വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയനായെങ്കിലും, ഇയാള്‍ക്ക് ഇത്തരം മാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള ക്യാപ്ഷനുകള്‍ നല്‍കി അപമാനിച്ചതിന് എറണാകുളം സ്വദേശിയായ യുവതി നല്‍കിയ പരാതി ഉള്‍പ്പെടെയുള്ള നിരവധി സൈബര്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനും, മുന്‍പ് കസ്റ്റഡിയിലെടുത്ത സമയത്ത് പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേരളത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പേജിന്റെ സ്വാധീനം ഉപയോഗിച്ച് സിനിമാ താരങ്ങളെ അടക്കം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതായും ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. മതിയായ തെളിവുകളില്ലാതെ ലൈവിലൂടെ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തിയിരുന്ന ഹക്കീമിന്റെ യഥാര്‍ത്ഥ മുഖംമൂടിയാണ് സ്വന്തം ലൈവിലൂടെ തന്നെ ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
