ലമീന്‍ യമാല്‍-ഇനസ് സാന്റോസ് പ്രണയബന്ധം: സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

AUGUST 10, 2026, 10:40 PM

സ്പാനിഷ് ഫുട്ബോള്‍ യുവതാരം ലമീന്‍ യമാലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഇനസ് ഗാര്‍ഷ്യ സാന്റോസും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെയും സ്പെയിന്‍ ദേശീയ ടീമിന്റെയും മിന്നും ഫോര്‍വേഡായ 19 വയസ്സുകാരന്‍ യമാലും 21 വയസ്സുകാരിയായ ഇനസും തമ്മിലുള്ള ബന്ധം ഫിഫ ലോകകപ്പോടെയാണ് കൂടുതല്‍ പരസ്യമായത്. ഫൈനലിനു ശേഷം ലോകകപ്പ് കിരീടവുമായി ഇനസിനൊപ്പം നില്‍ക്കുന്ന യമാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങി. ഇനസ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇതിന് തുടക്കമിട്ടത്. ഒരുപാട് മോശം കാര്യങ്ങള്‍ കേട്ടെന്നും നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ കുറിപ്പ്. ഇത് യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണെന്ന് ഒരു വിഭാഗം ആരാധകര്‍ അനുമാനിച്ചെങ്കിലും വേര്‍പിരിയലിനെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ഇതിനിടെ, യമാലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ഇനസ് പങ്കുവെച്ചതെന്ന പേരില്‍ ഒരു ടിക്ടോക് വീഡിയോ വ്യാപകമായി പ്രചരിച്ചു. യമാലിനൊപ്പം ജീവിക്കുന്നത് സമാധാനവും സമ്പത്തും തരുമെന്ന് കരുതി പഴയ പങ്കാളിയെ ഉപേക്ഷിച്ച് വന്നതാണെന്നും, എന്നാല്‍ യമാല്‍ വഞ്ചിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്നും പഴയ കാമുകനോട് മാപ്പ് ചോദിച്ചുവെന്നും വീഡിയോയില്‍ പറയുന്നതായാണ് പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണം തികച്ചും വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇനസ് സ്പാനിഷ് ഭാഷയില്‍ സംസാരിക്കുന്ന മറ്റൊരു വീഡിയോ ഇംഗ്ലീഷില്‍ തെറ്റായി വ്യാഖ്യാനിച്ചാണ് പ്രചരിപ്പിച്ചത്.

മറ്റൊരു യുവതിക്കൊപ്പം യമാല്‍ അവധിക്കാലം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ വ്യാജ വീഡിയോ സൃഷ്ടിക്കപ്പെട്ടത്. 27 വയസ്സുകാരിയായ മോഡല്‍ കെല്ലി റിയല്‍സിനൊപ്പം യമാല്‍ കൊളംബിയയിലുണ്ടെന്ന് കാണിച്ച് ഒരു എക്സ് അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ പൂര്‍ണ്ണമായും എഐ നിര്‍മ്മിതമാണെന്ന് ഫാക്ട് ചെക്കര്‍മാര്‍ കണ്ടെത്തി. ചിത്രത്തില്‍ മോഡലിന്റെ കൈയ്ക്ക് ആറ് വിരലുകളുണ്ടെന്ന കണ്ടെത്തലാണ് കൃത്രിമം വെളിച്ചത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെ ഇനസ് യമാലിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെന്ന പ്രചാരണവും വ്യാജമാണെന്ന് തെളിഞ്ഞു.

അഭ്യൂഹങ്ങള്‍ക്ക് വിരുദ്ധമായി, യമാലും ഇനസും ഒരുമിച്ച് ഒരു സ്വകാര്യ ജെറ്റില്‍ വന്നിറങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും ഇപ്പോഴും ഒന്നിച്ചാണെന്ന് വ്യക്തമായി. ഈ വര്‍ഷം ബാഴ്സലോണ ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നില്‍ ഒരുമിച്ചെത്തിയതോടെയാണ് ഇവരുടെ പ്രണയം പുറലോകമറിഞ്ഞത്. ദശലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറാണ് ഇനസ്. മുന്‍പ് അര്‍ജന്റീനന്‍ ഗായിക നിക്കി നിക്കോളയുമായി പ്രണയത്തിലായിരുന്ന യമാല്‍, ആ ബന്ധം അവസാനിച്ച ശേഷമാണ് ഇനസുമായി അടുപ്പത്തിലാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam