നീണ്ട 10 വര്‍ഷത്തെ പ്രണയം; ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി

AUGUST 11, 2026, 9:11 PM

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. നീണ്ട പത്ത് വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ പോര്‍ച്ചുഗലിലെ കസ്‌കായിസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് മക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. വിവാഹമോതിരം ധരിച്ച് പരസ്പരം കൈകോര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത ഔദ്യോഗികമായി പുറംലോകമറിഞ്ഞത്.

പ്രശസ്ത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ അടക്കമുള്ള പ്രമുഖര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 2016 ല്‍ മാഡ്രിഡിലെ ഗുച്ചി ഷോറൂമില്‍ സെയില്‍സ് അസിസ്റ്റന്റായി ജോര്‍ജിന ജോലി ചെയ്യുന്ന സമയത്താണ് റൊണാള്‍ഡോയുമായി ആദ്യം കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 2025 ഓഗസ്റ്റ് 11 നാണ് ജോര്‍ജിന തങ്ങളുടെ വിവാഹ നിശ്ചയം ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. അതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിവാഹം നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പോര്‍ച്ചുഗലിലെ മെദീരിയയിലുള്ള ഫുഞ്ചാല്‍ കത്തീഡ്രലില്‍ വെച്ച് റൊണാള്‍ഡോയുടെ വിവാഹം നടക്കുമെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. റൊണാള്‍ഡോയുടെ സഹോദരിമാര്‍ ഈ വാര്‍ത്ത നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആരാധകരാണ് കത്തീഡ്രലിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രദേശവാസികളായ മറ്റൊരു ദമ്പതികളുടെ വിവാഹച്ചടങ്ങിലേക്കാണ് റൊണാള്‍ഡോയുടെ ആരാധകര്‍ തെറ്റിദ്ധരിച്ച് എത്തിയത്. തുടര്‍ന്ന് വലിയ മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ അത്യന്തം സ്വകാര്യമായ അന്തരീക്ഷത്തില്‍ അടുത്ത കുടുംബാംഗങ്ങളെ മാത്രം പങ്കടുപ്പിച്ചുകൊണ്ട് ഇരുവരും വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam