മലയാളികളുടെ പ്രിയ താരമാണ് പത്മപ്രിയ. ഏറെക്കാലത്തിന് ശേഷം താരം ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാക്ക്സ്റ്റേജ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. അതേസമയം താരത്തിന്റെ പുതിയ ഒരു അഭിമുഖം ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
റെഡ്നൂൽ എന്ന തമിഴ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പത്മപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യം വന്നിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ നിങ്ങൾക്ക് കുഞ്ഞുണ്ടല്ലോ എന്ന് ആങ്കർ ചോദിച്ചു. ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട പത്മപ്രിയ ഇല്ല ഞങ്ങൾക്ക് കുട്ടിയില്ല എന്ന് ചിരിയോടെ മറുപടി നൽക്കുകയായിരുന്നു.
എന്നാൽ ഇതോടെ ആങ്കർ ക്ഷമ ചോദിക്കുകയും നിങ്ങൾക്ക് ഒരു പെൺകുട്ടിയുണ്ടെന്നാണ് താനറിഞ്ഞതെന്നും ഗോസിപ്പ് മാത്രമായിരുന്നു അതെന്ന് അറിഞ്ഞില്ലെന്നും ആങ്കർ പറയുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്