തെലങ്കാന: വാറങ്കലിൽ ഐസ്ക്രീമിൽ ബീജം കലർത്തി വിറ്റതിന് വ്യാപാരി കസ്റ്റഡിയിൽ. രാജസ്ഥാൻ സ്വദേശി കലുറാം കുർബിയയാണ് പോലീസ് പിടിയിലായത്. പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി കാണിച്ചെന്ന കുറ്റമാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയത്
കടയിലെ ഐസ് ക്രീം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം വന്നതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ മാനസികനില പരിശോധിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് പൊതുസ്ഥലത്ത് വച്ച് സ്വയംഭോഗം ചെയ്യുകയും ഐസ്‌ക്രീമില്‍ ബീജം കലര്‍ത്തുകയും ചെയ്യുന്നുവെന്ന തരത്തില്‍ ഇയാളുടെ വീഡിയോ പ്രചരിച്ചത്.
നെക്കൊണ്ട മേഖലയിലെ ബാലാജി എന്ന ഐസ്‌ക്രീം സ്റ്റാളില്‍ ഐസ്‌ക്രീമില്‍ മൂത്രവും ബീജവും കലര്‍ത്തുന്ന കച്ചവടക്കാരന്‍ എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വൈറലായതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്