ചെന്നൈ: വിജയ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് എത്തിയപ്പോൾ തൊട്ട് വലിയ ആവേശത്തിൽ ആയിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമാണ് താരം തന്റെ പാർട്ടിയുടെ പതാക കഴിഞ്ഞ അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്.
ഇതിന് പിന്നാലെ തമിഴ് സിനിമ ലോകത്തെ പലരും വിജയിക്ക് ആശംസകളുമായി രംഗത്ത് എത്തി. സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ ആശംസകള്‍ വിജയ് അണ്ണാ എന്നാണ് വിജയിയെ ടാഗ് ചെയ്ത് ലോകേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്