സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് വിവാഹിതയാകുന്നു

APRIL 19, 2024, 4:31 PM

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച്‌ സീമ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം തനിക്ക് സമ്മാനിച്ചുവെന്നും ഇനി സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും നാളുകളാണെന്നും പോസ്റ്റില്‍ സീമ പറയുന്നു.

സിംപിള്‍ ലുക്കില്‍ അതീവ സുന്ദരിയായിരുന്നു സീമ. കസവ് കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു നിഷാന്തിന്റെ വേഷം. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായെത്തിയത്.

vachakam
vachakam
vachakam

വരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹ തീയതിയും വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam