റീൽ എടുക്കാൻ റോഡിലൂടെ നടന്നു; ബൈക്കിലെത്തി താലിമാല പൊട്ടിച്ചു കള്ളൻ; പിന്നീട് നടന്നത് 

MARCH 25, 2024, 3:46 PM

സാമൂഹ്യ മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോകളും വൈറൽ ആവാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ ആണ് ഇപ്പോൾ ചർച്ച ആവുന്നത്. പട്ടാപ്പകൽ യുവതിയുടെ താലിമാല പറിച്ചെടുക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. റോഡിൽ നിന്നും റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാല അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുമ്പു തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. 

വീഡിയോയിൽ യുവതി റോഡിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. വേറെ ആരോ ആണ് വീഡിയോ പകർത്തുന്നത്. പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്ക് വന്ന് യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പല തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam