ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ ഒരു ബ്രീഡര്‍ ചെന്നായയുടെയും നായയുടെയും സങ്കരയിനമായ നായയെ സ്വന്തമാക്കാന്‍ ചെലവഴിച്ചത് 4.4 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപ). ചെന്നായയുടെയും നായയുടെയും ക്രോസായ ലോകത്തെ ആദ്യത്തെ വോള്‍ഫ് ഡോഗാണിത്. ബെംഗളൂരു സ്വദേശിയായ സതീഷ് എന്ന ബ്രീഡറാണ് ചെന്നായയും ഒരു കൊക്കേഷ്യന്‍ ഷെപ്പേര്‍ഡും തമ്മിലുള്ള സങ്കരയിനം നായയെ വന്‍ തുക മുടക്കി സ്വന്തമാക്കിയത്. കാഡബോംസ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ ഫെബ്രുവരിയിലാണ് സതീഷ് വാങ്ങിയത്.
കാഡബോംസ് ഒകാമി അമേരിക്കയിലാണ് ജനിച്ചത്. എട്ട് മാസം പ്രായമുള്ള നായക്ക് ഇപ്പോള്‍ 75 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. എല്ലാ ദിവസവും 3 കിലോ പച്ചമാംസമാണ് ഭക്ഷണം.
കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍ അവയുടെ സംരക്ഷണ സ്വഭാവം, കട്ടിയുള്ള രോമങ്ങള്‍, കോക്കസസ് പര്‍വതനിരകളില്‍ നിന്നുള്ള ഉത്ഭവം എന്നിവയ്ക്ക് പേരുകേട്ട നായ്ക്കളാണ്. വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി വളര്‍ത്തുന്ന ഭീമാകാരമുള്ള കരുത്തുറ്റ കാവല്‍ നായ്ക്കളാണിവ.
'ഈ നായയെ യുഎസില്‍ വളര്‍ത്തിയതാണ്, അസാധാരണമാണ്. എനിക്ക് നായ്ക്കളെ വളരെ ഇഷ്ടമായതിനാലും, അതുല്യമായ നായ്ക്കളെ സ്വന്തമാക്കാനും അവയെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താനും ഇഷ്ടമായതിനാലും ഞാന്‍ ഈ നായ്ക്കുട്ടിയെ വാങ്ങാന്‍ 50 കോടി രൂപ ചെലവഴിച്ചു,' ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായ സതീഷ് പറഞ്ഞു.
കര്‍ണാടകയില്‍ ഇതിനകം തന്നെ വോള്‍ഫ് ഡോഗ് വലിയ പ്രശസ്തി നേടിയിട്ടുണ്ട്. സതീഷ് നിരവധി പ്രദര്‍ശനങ്ങളില്‍ നായയെ എത്തിച്ചുകഴിഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പ് സതീഷ് വരുമാനത്തിനായുള്ള നായ്ക്കളുടെ പ്രജനനം നിര്‍ത്തി. പക്ഷേ ഇപ്പോള്‍ തന്റെ അപൂര്‍വ ഇനങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഗണ്യമായ വരുമാനം നേടുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രദര്‍ശനത്തിന് ഏകദേശം 25,000 രൂപ സമ്പാദിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
''ഈ നായ്ക്കള്‍ അപൂര്‍വമായതിനാല്‍ ഞാന്‍ അവയ്ക്കായി പണം ചെലവഴിച്ചു. കൂടാതെ, ആളുകള്‍ എപ്പോഴും അവയെ കാണാന്‍ ജിജ്ഞാസുക്കളായതിനാല്‍ എനിക്ക് ആവശ്യത്തിന് പണം ലഭിക്കുന്നു. അവര്‍ സെല്‍ഫികളും ചിത്രങ്ങളും എടുക്കുന്നു. ഒരു സിനിമാ പ്രദര്‍ശനത്തില്‍ ഒരു നടനേക്കാള്‍ കൂടുതല്‍ ശ്രദ്ധ എനിക്കും എന്റെ നായയ്ക്കും ലഭിക്കുന്നു, ഞങ്ങള്‍ രണ്ടുപേരും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നവരാണ്.'' സതീഷ് പറയുന്നു.
കാഡബോംസ് ഒകാമി സതീഷിന്റെ മറ്റ് നായ്ക്കള്‍ക്കൊപ്പം 7 ഏക്കര്‍ ഫാമിലാണ് കഴിയുന്നത്. ഓരോ നായയ്ക്കും 20X20 അടി മുറിയും ഓടിക്കളിക്കാന്‍ ധാരാളം സ്ഥലവുമുണ്ടെന്ന് സതീഷ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്