മുംബൈ: സൗത്ത് ഇന്ത്യയിലെ ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതായി ബോളിവുഡ് നടി ഡെയ്‌സി ഷാ വെളിപ്പെടുത്തി. മുംബൈയിൽ നടന്ന ഒരു ഓഡിഷനിടെയായിരുന്നു സംഭവം ഉണ്ടായതെന്ന് ആണ് അവർ വ്യക്തമാക്കിയത്.
ഓഡിഷനിൽ ആറു മുതൽ ഏഴ് പെൺകുട്ടികൾ പങ്കെടുത്തിരുന്നുവെന്നും, ഓരോരുത്തരെയും വേർതിരിച്ച് വിളിച്ച് സംസാരിക്കുകയായിരുന്നു സംവിധായകനെന്നും ഡെയ്‌സി വ്യക്തമാക്കി. “എന്നെ മോശമായി സ്പർശിക്കുകയും കൈയിൽ പിടിക്കുകയും ചെയ്തു. അത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി,” എന്നാണ് അവർ പറഞ്ഞത്.
അനാവശ്യമായ സ്പർശനങ്ങൾ തനിക്ക് എപ്പോഴും ഭയം ഉണ്ടാക്കുന്നതായും ഡെയ്‌സി കൂട്ടിച്ചേർത്തു. തന്റെ മുൻകാല ടോക്സിക് ബന്ധത്തെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു. സിനിമയിൽ അഭിനയിക്കുന്നത് പോലും പങ്കാളി തടഞ്ഞതോടെ ആ ബന്ധം അവസാനിപ്പിച്ചതായും അവർ വ്യക്തമാക്കി.
സൽമാൻ ഖാന്റെ ‘തേരേ നാം’ ചിത്രത്തിലെ ‘ലഗൻ ലഗി’ ഗാനരംഗത്തിൽ ബാക്ക്‌ഗ്രൗണ്ട് ഡാൻസറായി എത്തിയ ഡെയ്‌സി, 2014ലെ ‘ജയ് ഹോ’യിലൂടെ ശ്രദ്ധ നേടി. പിന്നീട് ‘റേസ് 3’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘റെഡ് റൂം’ വെബ് സീരീസിലും അവർ പങ്കാളിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്'; അനുമതിയില്ലാതെ തൻ്റെ ചിത്രം ഉപയോഗിച്ച് ലോൺ ആപ്പിന്റെ
ജിഎൻജി മിസ് & മിസിസ് കേരളം 'ദി ക്രൗൺ ഓഫ് ഗ്ലോറി' സമാപിച്ചു;
പ്രണയനൈരാശ്യം തളർത്തിയ മാസങ്ങൾ; ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് കൽക്കി കൊച്ച്ലിൻ
അന്താരാഷ്ട്ര റേസിങ് ട്രാക്കിൽ ഇന്ത്യൻ കരുത്തായി അജിത്; ബെൽജിയത്തിൽ പോഡിയം ഫിനിഷുമായി റേസിങ്