മലയാള സിനിമ മേഖലയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതില്‍ സന്തോഷമുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഒരുപാട് പേര്‍ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. അവര്‍ക്കെല്ലാം നീതി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അപര്‍ണ പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'സിനിമയില്‍ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതിനര്‍ഥം, ആര്‍ക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മുന്നോട്ടുവരുന്നത്.
അവര്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഹേമ കമ്മിറ്റി പോലൊന്ന് വന്നത് എന്നതില്‍ സന്തോഷമുണ്ട്. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകണം. ഭാവിയില്‍ അതു പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാകുമെന്നു തന്നെയാണു വിശ്വാസം', അപര്‍ണ പറഞ്ഞു.
അതേസമയം കിഷ്‌കിന്ധാ കാണ്ഡമാണ് റിലീസ് ചെയ്യാനിരിക്കുന്ന അപര്‍ണ ബാലമുരളിയുടെ ചിത്രം. ചിത്രം സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തും. ആസിഫ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്