ആലപ്പുഴയില്‍ നിന്ന് ആലുവ പിടിക്കാൻ എ.എം. ആരിഫ്; സർപ്രൈസ് പ്രഖ്യാപനവുമായി ഇടതുമുന്നണി

MARCH 15, 2026, 9:30 AM

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ആലുവ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. മുൻ ആലപ്പുഴ എം.പി എ.എം. ആരിഫ് ആണ് ആലുവയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ആലുവയിൽ ശക്തമായ അട്ടിമറി ലക്ഷ്യമിട്ടാണ് സി.പി.എം ആരിഫിനെ രംഗത്തിറക്കിയിരിക്കുന്നത്. 2011 മുതൽ തുടർച്ചയായി അൻവർ സാദത്ത് വിജയിക്കുന്ന മണ്ഡലമാണിത്.

2021-ൽ 18,000-ത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് വിജയിച്ചത്. നിലവിലെ തദ്ദേശ ഭരണ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ലീഡ് മണ്ഡലത്തിൽ യു.ഡി.എഫിനുണ്ട്. ഈ വെല്ലുവിളികൾക്കിടയിലും ആരിഫിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ.

vachakam
vachakam
vachakam

ആലുവയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ ചർച്ചകളാണ് നടന്നത്. ആദ്യം പരിഗണിച്ചിരുന്ന പേരുകൾ അഡ്വ. എ.കെ. നസീർ,അഡ്വ. എ.ജെ. റിയാസ്,എന്നിവരായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam