പേരിനൊപ്പം ഇനി അച്ഛന്റെ പേര് വേണ്ട! സർനെയിമിൽ നിന്ന് വിജയ്‌യുടെ പേര് ഒഴിവാക്കി മകൻ

MARCH 13, 2026, 7:56 AM

തമിഴ് സൂപ്പർതാരവും ടിവികെയുടെ അധ്യക്ഷനുമായ വിജയുടെ വിവാഹമോചന വാർത്തകളും ​ഗോസിപ്പുകളുമാണ് കുറച്ചായിട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനിടെ ഇവരുടെ മകൻ ജേസൺ സഞ്ജയുടെ പൂർണ പിന്തുണ അമ്മയ്ക്കാണെന്ന് വീണ്ടും വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജേസൺ തന്റെ പേരിനൊപ്പം ഇതുവരെ ഉപയോഗിച്ചിരുന്ന അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് ചേർത്തതായിട്ടാണ് പുതിയ വാർത്തകൾ.

‘ജേസൺ സഞ്ജയ് വി’ എന്നറിയപ്പെട്ടിരുന്ന ജേസൺ ഇനി മുതൽ ‘ജേസൺ സഞ്ജയ് എസ്’ എന്നായിരിക്കും അറിയപ്പെടുക. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന ‘V’ എന്ന അക്ഷരത്തിന് പകരം അമ്മ സംഗീതയെ സൂചിപ്പിക്കുന്ന ‘S’ എന്ന അക്ഷരമാണ് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.നേരത്തെ ജേസൺ വിജയെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെയാണ്  ജേസൺ സഞ്ജയ് തന്റെ പേരിൽ വരുത്തിയ മാറ്റം ചർച്ചയാകുന്നത്.

അതേസമയം, വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam