'ഭുവന് ഗൗരിയെ കിട്ടി'; 61-ാം പിറന്നാൾ നിറവിൽ പ്രണയം വെളിപ്പെടുത്തി ആമിർ ഖാൻ

MARCH 13, 2026, 11:08 PM

ബോളിവുഡിന്റെ പ്രിയതാരം ആമിർ ഖാൻ ഇന്ന് തന്റെ 61-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ആരാധകർക്കിടയിൽ ചർച്ചയാകുന്നത് താരത്തിന്റെ പുതിയ പ്രണയവിശേഷങ്ങളാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം (60-ാം ജന്മദിനത്തിൽ) ആണ് ആമിർ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ ലോകത്തിന് മുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 25 വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ഒന്നര വർഷമായി ഗൗരവകരമായ പ്രണയത്തിലാണെന്ന് താരം അന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ഏറെ സന്തോഷവാനായാണ് ആമിർ കാണപ്പെട്ടത്.

 'ലഗാൻ' എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ഭുവനെ പരാമർശിച്ചുകൊണ്ട് "ഭുവന് ഒടുവിൽ തന്റെ ഗൗരിയെ ലഭിച്ചു" എന്നാണ് ആമിർ സന്തോഷത്തോടെ പങ്കുവെച്ചത്.സിനിമ പ്രൊഡക്ഷൻ രംഗത്ത് ജോലി ചെയ്യുന്ന ഗൗരിക്ക് വേണ്ടി താൻ എല്ലാദിവസവും പാട്ടു പാടാറുണ്ടെന്നും ആമിർ പറഞ്ഞു. പ്രിയ സുഹൃത്തുക്കളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഗൗരിയെ പരിചയപ്പെടുത്തിക്കഴിഞ്ഞു. തന്റെ മുൻഭാര്യമാരായ റീന ദത്തയുമായും കിരൺ റാവുമായും ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും, അച്ഛന്റെ പുതിയ ബന്ധത്തിൽ മക്കൾ സന്തോഷവാന്മാരാണെന്നും താരം കൂട്ടിച്ചേർത്തു. 

60 വയസ്സുകഴിഞ്ഞ ഈ പ്രായത്തിൽ വിവാഹം തനിക്ക് ചേരുമോ എന്ന് അറിയില്ലെന്ന് തമാശരൂപേണ പറഞ്ഞ ആമിർ, പങ്കാളിയോടുള്ള തന്റെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കി. നിർമ്മാതാവായ റീന ദത്തയായിരുന്നു ആമിറിൻ്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഐറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും നീണ്ട 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ ഇരുവരും വേർപിരിയുകയായിരുന്നു.

vachakam
vachakam
vachakam

വേർപിരിഞ്ഞെങ്കിലും മകൻ ആസാദ് റാവു ഖാൻ്റെ വളർച്ചയിൽ തുല്യപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മികച്ച മാതൃകയാണ് ആമിറും കിരണും കാഴ്ചവെക്കുന്നത്. തൻ്റെ മുൻഭാര്യമാരുമായും മക്കളുമായും ഇപ്പോഴും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് താരം പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. പുതിയ പങ്കാളിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കിടയിലും തൻ്റെ ഭൂതകാലത്തെയും കുടുംബത്തെയും അതീവ ബഹുമാനത്തോടെയാണ് ആമിർ ചേർത്തുപിടിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam