'ചുംബിക്കുമ്പോൾ വായുടെ രുചിയും ഗന്ധവും നിർബന്ധം'; വായനാറ്റം തനിക്ക് ഒട്ടും സഹിക്കാനാവില്ലെന്ന് നിക്കോൾ കിഡ്‌മാൻ

MARCH 13, 2026, 4:31 AM

തന്റെ കരിയറിലെ രസകരവും എന്നാൽ അല്പം അരോചകവുമായ ഓർമ്മ പങ്കുവെച്ച് ഹോളിവുഡിലെ പ്രിയതാരം നിക്കോൾ കിഡ്‌മാൻ . 'ബിഗ് ലിറ്റിൽ ലൈസ്' (Big Little Lies) എന്ന ഹിറ്റ് പരമ്പരയുടെ ഷൂട്ടിംഗിനിടെ സഹനടൻ അലക്സാണ്ടർ സ്കാർസ്ഗാർഡിൽ നിന്നുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്. അടുത്തിടെ ഒരു പോഡ്‌കാസ്റ്റ് ചർച്ചയിൽ സംസാരിക്കവെയാണ് ചുംബന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ നേരിട്ട വെല്ലുവിളിയെക്കുറിച്ച് നിക്കോൾ മനസ്സ് തുറന്നത്.

വായനാറ്റം തനിക്ക് ഒട്ടും സഹിക്കാനാവില്ലെന്ന് താരം പറഞ്ഞു. "ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണെങ്കിലും വായനാറ്റമുണ്ടെങ്കിൽ ഞാൻ അപ്പോൾ തന്നെ പിന്മാറും. അലക്സാണ്ടർ സ്കാർസ്ഗാർഡ് ചുംബന രംഗത്തിന് തൊട്ടുമുൻപ് ഒരു ഫലാഫൽ സാൻഡ്‌വിച്ച് കഴിച്ചു. എനിക്ക് അദ്ദേഹത്തെ ചുംബിക്കണമെന്നുണ്ടായിരുന്നു, പക്ഷേ ആ മണം കാരണം എനിക്കതിന് കഴിഞ്ഞില്ല. 'നോ അലക്സ്, ആ ഫലാഫൽ മാറ്റിവെക്കൂ, ഇതിന്റെ മണം എന്നെ ഒട്ടും ആകർഷിക്കുന്നില്ല' എന്ന് എനിക്ക് പറയേണ്ടി വന്നു," നിക്കോൾ ചിരിയോടെ ഓർത്തെടുത്തു.

ചുംബിക്കുമ്പോഴും പ്രണയിക്കുമ്പോഴും വായുടെ രുചിയും ഗന്ധവും തനിക്ക് വളരെ പ്രധാനമാണെന്ന് നിക്കോൾ വ്യക്തമാക്കി. തന്റെ കർശനമായ നിർദ്ദേശത്തിന് ശേഷം അലക്സാണ്ടർ പിന്നീട് ഒരിക്കലും ഷൂട്ടിംഗിന് മുൻപ് ഫലാഫൽ കഴിച്ചിട്ടുണ്ടാകില്ലെന്നും താരം തമാശയായി പറഞ്ഞു. ബിഗ് ലിറ്റിൽ ലൈസിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇരുവരും ആ പ്രകടനത്തിന് എമ്മി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam