കുട്ടികളുള്ള ദമ്പതികൾക്ക് ഉറക്കം വളരെ പ്രധാനം; കാരണം വ്യക്തമാക്കി അനുഷ്‌ക ശർമ്മ

SEPTEMBER 18, 2024, 12:41 PM

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ്‌ അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. താരങ്ങളുടെയും കുടുംബത്തിന്റെയും കുട്ടികളുടെയും വിശേഷങ്ങൾ കേൾക്കുന്നത് ആരാധർക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്. ഇപ്പോൾ കൊച്ചുകുട്ടികളെ പരിപാലിക്കുന്നതിലെ വെല്ലുവിളികൾക്കിടയിലും ഉറക്കത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അനുഷ്‌ക ശർമ്മ സംസാരിക്കുന്നത്.

മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, മതിയായ വിശ്രമം കൃത്യമായതും സന്തുലിതമായതുമായ ശിശു സംരക്ഷണ ആവശ്യങ്ങൾ സന്തുലിതമാക്കുന്നത് പലപ്പോഴും അസാധ്യമായ ഒരു കാര്യമായി അനുഭവപ്പെടും. അടുത്തിടെ മുംബൈയിൽ ഒരു പരിപാടിയിൽ ആണ് അനുഷ്ക ഇക്കാര്യം സംസാരിച്ചത്.

കൊച്ചുകുട്ടികളെ പരിപാലിക്കുന്നതിലെ വെല്ലുവിളികൾക്കിടയിലും ഉറക്കത്തിന് മുൻഗണന നൽകിയ അനുഭവം ആണ് താരം പങ്കുവെച്ചത്. ഡിസൈനർ മസാബ ഗുപ്തയുമായുള്ള സംഭാഷണത്തിൽ, തൻ്റെ മകൾ വാമിക ജനിച്ചപ്പോൾ, നേരത്തെ ഉറങ്ങുന്നത് എങ്ങനെ ശീലമാക്കി എന്നാണ് താരം വിവരിച്ചത്.

vachakam
vachakam
vachakam

വാമികയുടെ സൗകര്യാർത്ഥം ആണ് താൻ ഈ ശീലം ആരംഭിച്ചത്, കാരണം എൻ്റെ മകൾക്ക് അവളുടെ അത്താഴം നേരത്തെ തന്നെ വേണം. ഏകദേശം 5.30 ന് അവൾ അത് കഴിക്കും, മിക്കപ്പോഴും ഞാനും അവളും മാത്രമായിരിക്കും. അതിനാൽ, ഞാൻ അവൾക്കൊപ്പം നേരത്തെ ഉറങ്ങുകയും ചെയും.

എന്നാൽ പിന്നീട്  ഞാൻ അതിൻ്റെ ഗുണങ്ങൾ കാണാൻ തുടങ്ങി. ഞാൻ നന്നായി ഉറങ്ങി, രാവിലെ ഫ്രഷ് ആയി എഴുന്നേൽക്കുമ്പോൾ ശരീരത്തിനും മനസിനും അത് ഏറെ ഗുണം ചെയ്തു. എന്നാൽ ഞാൻ ഇത് എവിടെയോ വായിച്ചിട്ടില്ല, സ്വന്തം അനുഭവത്തിൽ നിന്നും അത് പിന്തുടരാൻ തുടങ്ങി. പക്ഷേ ഇപ്പോൾ ഇത് മുഴുവൻ കുടുംബവും ചെയ്യുന്ന കാര്യമാണ്” എന്നാണ് അനുഷ്ക പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam