കോടതി രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഗായിക അമൃത സുരേഷ് നടൻ ബാലയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് അമൃതയ്ക്ക് നേരിടേണ്ടി വന്നത്.
പിആര്‍ വര്‍ക്കിലൂടെ നടക്കുന്ന ഇത്തരം സൈബർ അക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് അമൃത സുരേഷ് രംഗത്തെത്തി. താന്‍ പണം ആവശ്യപ്പെടുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നതെന്നും ഇത് തന്റെ പരാതിയെയും യഥാര്‍ത്ഥ്യത്തെയും വളച്ചൊടിക്കലാണെന്നും അമൃത സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.
'ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോര്‍ജറി (വ്യാജ രേഖകള്‍) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ PR വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക. Please STOP these cheap PR games !,' അമൃത സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'വേണ്ടാത്ത ആളുടെ പൈസയും വേണ്ടാന്ന് വെക്കുന്നതല്ലേ നല്ലത്' എന്ന വാചകവുമായി വിവിധ പേജുകളില്‍ വന്നിട്ടുള്ള സമാനമായ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും അമൃത പങ്കുവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്