രശ്മിക മന്ദാനയുടെ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ രംഗത്ത്. ഞായറാഴ്ചയാണ് രശ്മികയുടെ വ്യാജ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോയില്‍, രശ്മികയുടെ മുഖമുള്ള പെണ്‍കുട്ടി ഇറുകിയ വസ്ത്രം ധരിച്ച് ലിഫ്റ്റില്‍ കയറുന്നത് കാണാം. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ഏതാനും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തി.
സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും രംഗത്തെത്തി വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ''ഇന്ത്യയില്‍ ഡീപ്ഫേക്ക് കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തിരമായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി രശ്മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരിക്കാം. എന്നാല്‍ ഇത് സാരാ പട്ടേലിന്റെ ഡീപ്‌ഫേക്ക് വീഡിയോയാണ്, ''അദ്ദേഹം എക്സില്‍ കുറിച്ചു.
നിങ്ങള്‍ വീഡിയോ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍, പെണ്‍കുട്ടി ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോള്‍ മുഖം പെട്ടെന്ന് മറ്റേ പെണ്‍കുട്ടിയില്‍ നിന്ന് രശ്മികയിലേക്ക് മാറുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിതാഭ് ബച്ചന്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് നിയമപരമായി ഒരു ശക്തമായ കേസാണെന്ന് അദ്ദേഹം പറഞ്ഞു, തന്റെ സഹതാരത്തിന് ബിഗ് ബി പിന്തുണയും അറിയിച്ചു. അതേസമയം വീഡിയോയെ കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്