വിവാഹമോചന ഹർജി നല്‍കി ഐശ്വര്യ രജനീകാന്ത് ധനുഷ് ദമ്പതികള്‍. 2022 മുതല്‍ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് ഹർജി സമർപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇരുവരും പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നല്‍കിയത് എന്നാണ് പുറത്തു വരുന്ന വിവരം. വാർത്ത പുറത്തുവന്നതോടെ ഇവർ വീണ്ടും ഒന്നിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകരും ഏറെ നിരാശയിലാണ്.
2022 ജനുവരി 17നാണ് താരദമ്പതികൾ വേർപിരിയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് എക്സില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 2004ലാണ് ധനുഷും ഐശ്യര്യയും വിവാഹിതരായത്. യാത്ര,ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികള്‍ക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്