സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി നടി സനുഷ 

JULY 18, 2024, 9:51 PM

സ്കോട്ട്ലൻഡിലെ എഡിൻബറോ സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി സനുഷ. ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് സൊസൈറ്റി പ്രോഗ്രാമിലാണ് സനുഷ എം.എസ്.സി നേടിയിരിക്കുന്നത്.

ബിരുദദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് സനുഷ തന്നെയാണ്  ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലായ്പ്പോഴും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സർവകലാശാലയിലെ സഹപാഠികള്‍ക്കും അധ്യാപകർക്കും സനുഷ നന്ദി പറയുന്നു.

''ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്ബോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമായി വളരെ അകലെ നിന്ന് ഈ രാജ്യത്തെത്തിയ ഒരു പെണ്‍കുട്ടിയെ ഞാൻ ഓർത്തു. രണ്ടു വർഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാർട്ട് ടൈം ആൻഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങള്‍, മാനസിക സമ്മർദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാൻ തിരിച്ചറിയുന്നു.

vachakam
vachakam
vachakam

എല്ലായ്പ്പോഴും എന്റെ ശക്തിയായ എന്നെ വഴിനടത്തുന്ന ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാർഥനയുമെല്ലാം ഉള്ളതുകൊണ്ടുമാത്രമാണ് ഞാൻ ഇവിടെയത്തിയത്. ഇല്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്.

അച്ഛൻ, അമ്മ, അനിയൻ! ഞാൻ നേടിയ ഓരോ വിജയത്തിനും എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ച നിങ്ങള്‍ മൂന്ന് പേർക്കുമായി ഈ നേട്ടം ഞാൻ സമർപ്പിക്കുന്നു. മാതാപിതാക്കള്‍ക്കൊപ്പം തന്റെ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകർക്കും സനുഷ നന്ദി രേഖപ്പെടുത്തി. പ്രിയ സുഹൃത്തുക്കളുടെ പേരെടുത്ത് പരമാർശിച്ചാണ് സനുഷ കുറിപ്പെഴുതിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam