ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ ലഹരി മരുന്ന് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ നടി നാരായണി ശാസ്ത്രി. ഇന്‍ഡസ്ട്രിയിലെ പാര്‍ട്ടികളില്‍ മുന്‍പ് മദ്യത്തിന് മാത്രമായി മാറ്റിവെച്ചിരുന്ന ബജറ്റ്, ഇപ്പോള്‍ അനധികൃത ലഹരിമരുന്നുകള്‍ വാങ്ങാനായി മാറ്റിവെക്കുന്ന അവസ്ഥയാണെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞു.
ടെലിവിഷന്‍ മേഖലയിലെ ചില വൃത്തങ്ങളില്‍ കൊക്കെയ്ന്‍, എംഡിഎംഎ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ ഉപയോഗം സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ഇത്തരം ആഘോഷങ്ങളിലെ ലഹരി ഉപയോഗം കണ്ട് ഞെട്ടിയതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിച്ചതെന്ന് നാരായണി വ്യക്തമാക്കി. വലിയ പാര്‍ട്ടികളില്‍ ആളുകള്‍ ഇത് അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ അടുത്ത ആളുകള്‍ മാത്രം പങ്കെടക്കുന്ന ചെറിയ കൂട്ടായ്മകളില്‍ ലഹരി ഉപയോഗം പരസ്യമായാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിനേതാക്കള്‍ ഷൂട്ടിങ് സെറ്റില്‍ വെച്ച് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴും ചെയ്യാറുണ്ട് എന്നായിരുന്നു നടിയുടെ പ്രതികരണം. ലഹരി ഉപയോഗിച്ച അഭിനേതാക്കള്‍ക്ക് നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ലൊക്കേഷനില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാല് മണിക്കൂറോളം കാത്തിരിക്കേണ്ടി വരികയും, ഒടുവില്‍ ഷൂട്ടിങ് തന്നെ റദ്ദാക്കേണ്ടി വരികയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണെന്ന് അവര്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ അനധികൃത ലഹരിമരുന്നുകള്‍ ഒരിക്കല്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെന്ന് നാരായണി തന്നെ സമ്മതിച്ചു. എന്നാല്‍ ലഹരി ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു അത്. ഇതിന് അടിമപ്പെടാതിരിക്കാന്‍ ഒറ്റത്തവണ മാത്രമാണ് പരീക്ഷിച്ചതെന്നും, ഭാവിയില്‍ ആരെങ്കിലും തന്റെ പാനീയത്തില്‍ ലഹരി കലര്‍ത്തിയാല്‍ അത് തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തതെന്നും താരം വിശദീകരിച്ചു.
കോയി അപ്നാ സാ എന്ന ടിവി ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ നാരായണി ശാസ്ത്രി, ക്യൂന്‍കി സാസ് ഭീ കഭീ ബാഹു തി, കുസും, പിയാ കാ ഘര്‍ തുടങ്ങിയ വന്‍ വിജയങ്ങളായ പരമ്പരകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നച്ച് ബലിയേ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഭാഗവുമായിരുന്നു താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
