കോഴിക്കോട്: നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്.
1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദൻ സിനിമ ജീവിതം ആരംഭിക്കുന്നത്.
പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു മേഘനാഥൻ കൈകാര്യം ചെയ്തത്. സംസ്‌കാരം പാലക്കാട് ഷൊർണൂരിലെ വീട്ടിൽ നടക്കും.
ഭാര്യ സുസ്മിത, മകൾ പാർവതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ