വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; നടൻ അറസ്റ്റിൽ

FEBRUARY 24, 2024, 6:36 PM

റാഞ്ചി: വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ ലൈംഗികമായി പീഡിപ്പിച്ചതിന് നടനും നിർമ്മാതാവുമായ മനോജ് രാജ്പുത് അറസ്റ്റിൽ. വെള്ളിയാഴ്ച ദുർഗ് ജില്ലയിലെ ഓഫീസിൽ നിന്നാണ് മനോജ് രാജ്പുത്തിനെ കസ്റ്റഡിയിലെടുത്തത്. 

മനോജിൻ്റെ ബന്ധുവായ 29കാരിയാണ് പരാതിക്കാരിയെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 13 വർഷമായി ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. മുൻപ് പല കേസുകളിലും മനോജ് രാജ്പുത് ജയിൽവാസം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ അഭിനയം, സംവിധാനം, നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സിനിമയിൽ സജീവമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam