തിരുവനന്തപുരം: സന്തോഷ വാർത്ത പങ്കുവച്ചു നടി അമല പോൾ. വീട്ടിൽ പുതിയൊരു കുഞ്ഞതിഥി എത്തുന്ന സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സഹോദരൻ അഭിജിത്ത് പോളിന്റെ ഭാര്യ അൽക്ക കുര്യൻ ഗർഭിണിയാണെന്ന വിവരമാണ് താരം പുറത്തുവിട്ടത്. അനുജനും ഭാര്യയും പങ്കുവച്ച പ്രഗ്നൻസി വീഡിയോയും അമല പോൾ പങ്കുവെച്ചിട്ടുണ്ട്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഭിജിത്തിനും അൽക്കയ്ക്കും ആശംസകൾ നേർന്ന് ആണ് അമല സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. “ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ ഹൃദയമിടിപ്പ് കൂടി എത്തുന്നു. പാർട്ട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു” എന്നായിരുന്നു അമല കുറിച്ചത്.
2023-ലാണ് അമല പോൾ വിവാഹിതയായത്. ജഗത് ദേശായിയാണ് ഭർത്താവ്. 2024 ജൂണിൽ ഇരുവർക്കും ഒരു മകൻ പിറന്നു. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
