സിനിമയുടെ കരാർ പ്രകാരമുള്ള പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുത്തില്ലെന്ന ആരോപണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് നിർമ്മാതാവിന് ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ സംഭവത്തിൽ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ഇതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുമ്പ് തന്നെ പിന്തുണ ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു.
പ്രമോഷൻ പരിപാടികളിൽ ബിജു മേനോൻ വളരെ കുറച്ച് സമയം മാത്രമാണ് പങ്കെടുത്തതെന്നും, തുടർബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും നിർമ്മാതാവ് ആരോപിച്ചു. വിഷയത്തിൽ ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

16-ാം വയസ്സിൽ വിവാഹം, സഹോദരിയുമായി തെറ്റി; സിനിമയെ വെല്ലുന്ന ആശ ഭോസ്ലെയുടെ ജീവിതം
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുത്, അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ്:
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'