നടി വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു. ഡാൻസ് കൊറിയോഗ്രാഫറായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ 5ന് ഇരുവരുടെയും വിവാഹം നടക്കും. വനിത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പ്രശസ്ത തമിഴ് നടൻ വിജയ കുമാറിന്റെ മകളാണ് വനിത. വിജയ് ചിത്രം ചന്ദ്രലേഖയിലൂടെയാണ് വനിത ആദ്യമായി സിനിമയിൽ എത്തുന്നത്.
1997ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും വനിത അരങ്ങേറ്റം കുറിച്ചു. അടുത്തിടെ തമിഴ് ബിഗ് ബോസിലും വനിത തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു.
തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറും നടനുമാണ് റോബർട്ട് മാസ്റ്റർ. ഒട്ടനവധി സിനിമകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിച്ച റോബർട്ട് നൂതനമായ നൃത്ത ശൈലികളിലൂടെ ആയിരുന്നു ശ്രദ്ധനേടിയത്. നേരത്തെ വിവിധ പൊതു പരിപാടികളിൽ വനിതയും റോബർട്ടും ഒന്നിച്ചെത്തിയത് ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയരുകയും ചെയ്തിരുന്നു.
2000ത്തിൽ ആയിരുന്നു വനിത വിജയ കുമാറിന്റെ ആദ്യ വിവാഹം. ശേഷം 2007ലും 2020ലും അവർ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധങ്ങള്‍ക്കൊന്നും തന്നെ അധികനാള്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. ജോവിക വിജയകുമാർ, വിജയ് ശ്രീ ഹരി എന്നിങ്ങനെ രണ്ട് മക്കളും വനിതയ്ക്ക് ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്