മാനസിക വെല്ലുവിളി നേരിടുന്നവർക്ക് മസ്റ്ററിങ് ഇല്ലെങ്കിലും പെൻഷൻ നിർത്തരുത്; നിർണായക നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ 

MARCH 19, 2026, 7:17 AM

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവർ മസ്റ്ററിങ് നടപടിയിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ അവരുടെ പെൻഷൻ തടയരുതെന്ന് വ്യക്തമാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജസ്റ്റിസ് അലക്സാണ്ടർ തോമസ്യുടെ നേതൃത്വത്തിലുള്ള കമ്മീഷൻ, ഇത്തരം കേസുകളിൽ മാനുഷിക സമീപനം സ്വീകരിക്കണമെന്ന് വ്യക്തമാക്കി.

അതേസമയം ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് മസ്റ്ററിങ് എന്നതിനാൽ, ആവശ്യമെങ്കിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി പരിശോധന നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.

വിതുര സ്വദേശിനിയായ 72കാരി അമ്മ നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള മകൻ മസ്റ്ററിങിനായി സഹകരിക്കാത്തതിനാൽ എട്ട് മാസമായി പെൻഷൻ ലഭിച്ചില്ലെന്ന് ആണ് പരാതിയിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകി. തുടർന്ന് പെൻഷൻ വിതരണം ചെയ്തതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam