'വിടരും മുമ്പേ കൊഴിഞ്ഞു പോയ പുഷ്പം'; വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ലക്ഷ്മിപ്രിയക്ക് ട്രോള്‍

MARCH 19, 2026, 5:30 AM

വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിന്‍റെ പേരില്‍ ട്രോളില്‍ നിറഞ്ഞിരിക്കുകയാണ് പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വന്‍റി-20 പ്രഖ്യാപിച്ച സ്ഥാനാർഥിയായിരുന്ന നടി ലക്ഷ്മിപ്രിയ.

'പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറെടുത്ത് നിന്ന മമ്മൂട്ടിയും ലാലേട്ടനും ഇനി എന്ത് ചെയ്യും?' എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്‍മാര്‍ ചോദിക്കുന്നത്.

'അങ്ങനെ ഒരു ലിസ്റ്റ് ഉള്ള കാര്യം എന്നോടാരും പറഞ്ഞിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് മറ്റൊരു ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

vachakam
vachakam
vachakam

'വിടരും മുമ്പേ കൊഴിഞ്ഞു പോയ പുഷ്പം' എന്ന് പറഞ്ഞുകൊണ്ടാണ് മറ്റു ചിലര്‍ താരത്തെ ട്രോളുന്നത്.

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ' എന്ന ഡയലോഗും ചിലര്‍ പങ്കുവച്ചു. 'വിടരും മുമ്പേ പൊലിഞ്ഞുപോയ എംഎല്‍എ' എന്നും കമന്‍റുണ്ട്.

അതേസമയം, റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്.പിന്നീട് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാത്തതെന്ന്  പെരുമ്പാവൂർ എൻഡിഎ വിശദീകരണം നൽകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam