വി കെ സനോജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി ബെന്യാമിൻ

MARCH 19, 2026, 8:26 AM

കണ്ണൂർ:  എൽഡിഎഫ് സ്ഥാനാർത്ഥി വി കെ സനോജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി എഴുത്തുകാരൻ ബെന്യാമിൻ. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് വികെ സനോജ് ജനവിധി തേടുന്നത്. 

 മൂന്നാം തവണ അധികാരത്തിൽ വന്നാൽ സിപിഐഎം തകർന്നുപോകുമെന്ന വാദം കൗതുകകരമാണെന്ന് ബെന്യാമിൻ പറഞ്ഞു.  മട്ടന്നൂർ തെരഞ്ഞെടുപ്പ് കൺവെൻഷനിൽവെച്ചാണ് ബെന്യാമിൻ തുക കൈമാറിയത്.

സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും ബെന്യാമിൻ പരിഹസിച്ചു. ഇവിടെ 25 വർഷം എംഎൽഎയായവരും 35 വർഷം എംപിയായവരും ഭരണത്തിൽ നിന്ന് ഇറങ്ങുകയില്ല എന്ന് പറഞ്ഞുകൊണ്ട് ഡൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല.

vachakam
vachakam
vachakam

അവർക്ക് ആർക്കുമില്ലാത്ത അഹങ്കാരം എൽഡിഎഫിലെ പ്രവർത്തകർക്കും എംഎൽഎമാർക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബെന്യാമിൻ അഭിപ്രായപ്പെട്ടു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam