പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി

MARCH 19, 2026, 7:22 AM

കൊച്ചി: പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി പുതിയ ആവശ്യവുമായി രംഗത്ത്. എറണാകുളം ഡിസിസി അധ്യക്ഷ സ്ഥാനം തനിക്ക് നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

എൽദോസിനെതിരെ നിലനിൽക്കുന്ന നിയമ പ്രശ്നങ്ങളും വിവാദങ്ങളുമാണ് സീറ്റ് നിഷേധത്തിന് പ്രധാന കാരണം എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി മനോജ് മൂത്തേടൻയെ പരിഗണിച്ചെന്നാണ് ലഭിക്കുന്ന സൂചന.

നിലവിലെ ഡിസിസി അധ്യക്ഷനായ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് എൽദോസ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam