വിവാദ വരികൾ; ‘കെഡി ദി ഡെവിള്‍’ ചിത്രത്തിലെ ഗാനം നിരോധിച്ചു കേന്ദ്രം 

MARCH 19, 2026, 2:55 AM

അശ്ലീലത ആരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെഡി ദി ഡെവിൾ എന്ന ചിത്രത്തിലെ ഗാനം കേന്ദ്ര സർക്കാർ നിരോധിച്ചതായി റിപ്പോർട്ട്. ദ്വയാർഥം സൂചിപ്പിക്കുന്ന വരികളാണ് വിവാദങ്ങൾക്ക് കാരണമായത്.

“സർകെ ചുനാർ തേറി സർകെ” എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിലാണ് കൂടുതൽ പ്രതിഷേധം ഉണ്ടായത്. സിനിമയിൽ ധ്രുവ് സർജയാണ് നായകനായി എത്തുന്നത്. സഞ്ജയ് ദത്ത്, നോറ ഫതേഹി എന്നിവരും ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തെയും സംസ്കാരത്തെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം സംഭവത്തിൽ ഗാനം ആലപിച്ച മംഗ്ലി മാപ്പ് പറഞ്ഞു. ഗാനം ആരുടേയെങ്കിലും വികാരങ്ങളെ വേദനിപ്പിക്കാനുള്ള ഉദ്ദേശത്തോടെ തയ്യാറാക്കിയതല്ലെന്നും, ഉണ്ടായ പിഴവിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam