‘ആട് 3’യിൽ ഒരു മണിക്കൂർ ദൃശ്യങ്ങൾ എഡിറ്റിംഗിൽ നീക്കം ചെയ്‌തതായി ധർമ്മജൻ

MARCH 19, 2026, 5:54 AM

കൊച്ചി: ആട് 3 ചിത്രത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂറോളം ഭാഗങ്ങൾ എഡിറ്റിംഗിൽ ഒഴിവാക്കിയതായി വ്യക്തമാക്കി നടൻ ധർമ്മജൻ ബോൾഗാട്ടി. ആദ്യ ഷോ കണ്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ തോതിൽ ഷൂട്ടിംഗ് നടത്തിയിരുന്നെങ്കിലും അതിൽ നിന്ന് നിരവധി രംഗങ്ങൾ ഒഴിവാക്കേണ്ടിവന്നുവെന്നാണ് ധർമ്മജൻ വ്യക്തമാക്കിയത്. സിനിമ ടൈം ട്രാവൽ പശ്ചാത്തലത്തിലാണെന്നും, അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചിത്രം കണ്ട പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലേതുപോലെ തന്നെ ഹാസ്യം നിറഞ്ഞ ചിത്രമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.

vachakam
vachakam
vachakam

ജയസൂര്യ നായകനായ ചിത്രത്തിൽ സൈജു കുറുപ്പ്, ഭഗത് മാനുവൽ, വിജയ് ബാബു, വിനായകൻ, ഇന്ദ്രൻസ്, സണ്ണി വെയിൻ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam