ആവേശത്തിലെ രംഗണ്ണയുടെ യഥാര്‍ഥ പേര് ഇതാണ് 

APRIL 28, 2024, 8:25 PM

ഫഹദ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആവേശം. ആവേശത്തില്‍ ഫഹദ് രംഗ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 

ഇപ്പോഴിതാ രംഗയുടെ യഥാര്‍ഥ പേര് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. ഒപ്പം രംഗയുടെ ലൈസൻസും പുറത്തുവിട്ടിട്ടുണ്ട്.

ആവേശത്തിലെ നിര്‍ണായകമായ കോളേജ് വിദ്യാര്‍ഥികളായ കഥാപാത്രങ്ങള്‍ക്ക് നായകൻ ബൈക്ക് നല്‍കുന്ന ഒരു രംഗം ഉണ്ട്. എട മോനേ ലൈസന്‍സൊണ്ടോ, ഇല്ലെങ്കി തന്‍റെ ലൈസന്‍സ് അമ്പാന്‍റടുത്ത് ഉണ്ട് അത് വാങ്ങിച്ചോ എന്നും വ്യക്തമാക്കുന്നുണ്ട് രംഗ. 

vachakam
vachakam
vachakam

ആവേശത്തിലെ നിര്‍ണായകമായ സംഭാഷണവുമെഴുതിയാണ് സംവിധായകൻ ലൈസൻസ് പുറത്തുവിട്ടിരിക്കുന്നത്. രഞ്‍ജിത് ഗംഗാധരൻ എന്നാണ് ലൈസൻസില്‍ കഥാപാത്രത്തിന്റെ പേര് എഴുതിയതായി കാണാൻ സാധിക്കുന്നതും.

ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 112 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam