കർണാടകയിൽ നിന്നും പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമോ? 

MAY 16, 2022, 7:55 PM

ബാംഗ്ലൂർ; കർണാടകയിൽ നിന്ന് പ്രിയങ്ക ഗാന്ധി രാജ്യസഭയിലെത്തുമോ? ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

2020ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും കർണാടകയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ ഹൈക്കമാൻഡ് നേതൃത്വം പോലും ഇതിനോട് പ്രതികരിച്ചിരുന്നില്ല.

vachakam
vachakam
vachakam

ഇക്കുറിയും സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിൽ  പ്രിയങ്കയോ ഹൈക്കമാൻഡോ അനുകൂല നിലപാടെടുക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.നിലവിലെ രാജ്യസഭാംഗമായ ജയറാം രമേശിനെ വീണ്ടും നോമിനേറ്റ് ചെയ്യാനാണ് സാധ്യതയെന്നും നേതാക്കൾ പറയുന്നു.

ഇനി അദ്ദേഹം മറ്റൊരു സീറ്റിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ പുതിയ നേതാക്കളെ കണ്ടെത്തേണ്ടി വരും, മുതിർന്ന നേതാവ് പറഞ്ഞു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ ജയറാം രമേശിനോട് ഹരിയാനയിൽ നിന്ന് മത്സരിക്കാൻ ദീപേന്ദർ സിംഗ് ഹൂഡ ക്ഷണിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam