കോട്ടയം ലോക്‌സഭാ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാര്‍ട്ടി ഇക്കാര്യം പരിഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ലഭിച്ച വൻ വിജയമാണ് പാർട്ടിയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
അതുപോലെ കഴിഞ്ഞ പ്രചാരണ സമയത്ത് അച്ചു ഉമ്മനെ ഇടത് സൈബര്‍ സഖാക്കള്‍ അനാവശ്യമായി വലിച്ചിഴപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ നേട്ടവും ഇത്തരത്തിൽ ചിന്തിക്കാൻ കാരണമായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കോട്ടയം. എന്നാല്‍ ജോസ് കെ മാണി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. കോട്ടയം ലോക്‌സഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശമുന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഉറപ്പും ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിനുള്ളിലും ഒപ്പം അണികള്‍ക്കിടയിലും കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വികാരമാണുള്ളത്. അതുകൊണ്ട് തന്നെ അച്ചു ഉമ്മൻ സ്ഥാനാർത്ഥിയായി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്