ഉഭയകക്ഷി ധാരണ പ്രകാരമുള്ള നിയമ ബില്ലിനെ ചില റിപ്പബ്ലിക്കൻ അംഗങ്ങൾ അനുകൂലിക്കില്ല

JULY 15, 2021, 3:56 PM

സെനറ്റ് റിപ്പബ്ലിക്കൻ അംഗങ്ങൾ, ഉഭയകക്ഷി തീരുമാന പ്രകാരമുള്ള അടിസ്ഥാനവികസനപദ്ധതി നിർദ്ദേശങ്ങളിലെ $ 579 ബില്യൻ ചെലവഴിക്കുന്നതിൽ പിന്തുണയ്ക്കാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ സൂചിപ്പിക്കുന്നത്. സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ ഈ പാക്കേജിനെ പിന്തുണച്ചില്ല ഇത് വരെയും. എങ്കിലും ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ പിന്തുണ അറിയിച്ചു കഴിഞ്ഞു. മിറ്റ് റോംമ്‌നി, സുസാൻ കോളിൻസ്, എന്നിവർ പിന്തുണയ്ക്കും.

റോഡുകളും, പാലങ്ങളും, നവീകരിക്കുന്നതാണ് ഇതിലുള്ളത്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ വിപുലീകരണത്തിനും, ഫണ്ട് ഉൾക്കൊള്ളിച്ചത്, ഉഭയകക്ഷികൾ സ്വാഗതം ചെയ്യുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാർ വലിയ ഉത്സാഹം ബില്ല് പാസാക്കാൻ കാണിക്കുന്നില്ല. ഡെമോക്രാറ്റുകൾ വ്യഗ്രത കാണിക്കുന്നുണ്ട് ഈ ആഴ്ച പാസാക്കാൻ. പക്ഷേ റിപ്പബ്ലിക്കൻ അംഗങ്ങൾ അടുത്ത ആഴ്ച ആകട്ടെ എന്ന് പറയുന്നു. എല്ലാ ഡെമോക്രാറ്റുകളും ചേർന്ന് വോട്ടു ചെയ്താൽ, ഇപ്പോൾ പിന്തുണ നൽകുന്ന റിപ്പബ്ലിക്കൻ പതിനൊന്നു അംഗങ്ങൾ കൂടി പിന്തുണച്ചാൽ വോട്ടിംഗിൽ ജയിക്കും. ബിൽ പാസാവുകയും ചെയ്യും, 60 വോട്ടു നേടുകയും ചെയ്തു ബിൽ നിയമം ആകും.

ഡെമോക്രാറ്റ് മാത്രം ചേർന്ന് പാർട്ടി പിന്തുണയ്ക്കുന്ന, ബഡ്ജറ്റ് അനുരഞ്ജനനിർദ്ദേശബില്ലിൽ, $ 3.5 ട്രില്യൻ ഉൾപ്പെടുത്തി പാസാക്കുന്നതിനെ ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഡെമോക്രാറ്റ് പാർട്ടി പ്ലാൻ പാസാക്കിയതിനു ശേഷമെ ഉഭയകക്ഷി ധാരണ പ്രകാരമുള്ള ബിൽ പാസാക്കുകയുള്ളു എന്ന് സ്പീക്കർ നാൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ചില റിപ്പബ്ലിക്കൻ അംഗങ്ങൾക്കു സ്വീകാര്യമായിട്ടില്ല. സെനറ്റർ ജെറി മോറാൻ, സെനറ്റർ ലിൻഡ്‌സേ ഗ്രാഹാം എന്നിവരാണ് അവർ.

vachakam
vachakam
vachakam

It’s starting to look like Republicans aren’t going to support the bipartisan infrastructure deal 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam